കോവളം|
JOYS JOY|
Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (11:26 IST)
കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ഉണ്ണിയാടന്‍ ചീഫ് വിപ്പ് ആകുമെന്ന് ധനമന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ എം മാണി അറിയിച്ചു. കോവളത്ത് വാര്‍ത്താസമ്മേളനത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവളത്ത് നടക്കുന്ന യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ധനമന്ത്രി.
തോമസ് ഉണ്ണിയാടനെ ചീഫ് വിപ്പ് ആയി പ്രഖ്യാപിച്ച് കൊണ്ടുള്ള കത്ത് മുഖ്യമന്ത്രിക്ക് കൈമാറുമെന്നും കെ എം മാണി അറിയിച്ചു.
ഇരിങ്ങാലക്കുട എം എല്‍ എയും പാര്‍ട്ടി വിപ്പുമാണ് തോമസ് ഉണ്ണിയാടന്‍.
അതേസമയം, ചരക്കു സേവന നികുതി ഉന്നതാധികാരസമിതി അധ്യക്ഷനായി നിയമിക്കപ്പെട്ട ധനമന്ത്രി കെ എം മാണി
സ്ഥാനം ഏറ്റെടുക്കുന്നതിനായി ഡല്‍ഹിയിലേക്ക് ഇന്ന് പോകും. ഭാരിച്ച ഉത്തരവാദിത്തമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും അത് നന്നായി ചെയ്യുന്നതിന് സഹായിക്കണമെന്നും കോവളത്ത് നിന്ന് പുറപ്പെടുന്നതിനു മുമ്പ് മാധ്യമങ്ങളോട് മാണി പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന കക്ഷിയില്‍പ്പെടാത്ത സംസ്ഥാന മന്ത്രിമാരെ അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കണമെന്ന കീഴ്വഴക്കമനുസരിച്ചാണു കെ എം മാണി അധ്യക്ഷനായി നിയമിതനായത്.