ചീഫ് വിപ്പ് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് സി എഫ് തോമസ്

കോട്ടയം| Last Modified ബുധന്‍, 8 ഏപ്രില്‍ 2015 (16:10 IST)
ചീഫ് വിപ്പ് സ്ഥാനത്തേയ്ക്ക് തന്റെ പേര് പരിഗണിക്കേണ്ടെന്ന് കേരള കോണ്‍ഗ്രസ്-എം ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസ്. ഇക്കാര്യം സി എഫ് തോമസ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു.

സി എഫ് തോമസ് ചീഫ് വിപ്പ് സ്ഥാനം വേണ്ട എന്ന് അറിയിച്ച സാഹചര്യത്തില്‍ തോമസ് ഉണ്ണിയാടന് ഈ സ്ഥാനം ലഭിക്കുമെന്നാണ് സൂചന. ചീഫ് വിപ്പ് സ്ഥാനം സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് എം നേതൃത്വം ചര്‍ച്ച നടത്തി. പി ജെ ജോസഫ് വിഭാഗക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തിനായി പിടിവാശി വെണ്ടെന്ന നിലപാടിലാണെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :