സത്യമായിട്ടും മാണിയുടെ വീട്ടില്‍ നോട്ട് എണ്ണുന്ന യന്ത്രം ഉണ്ട്, ജോര്‍ജ് മുഖ്യമന്ത്രിക്ക് കത്തുനല്‍കി

  ധനമന്ത്രി കെഎം മാണി , ജോസ് കെ മാണി , പിസി ജോര്‍ജ് , ചീഫ് വിപ്പ്
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 8 ഏപ്രില്‍ 2015 (13:01 IST)
ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് ധനമന്ത്രി കെഎം മാണിക്കും ജോസ് കെ മാണിക്കുമെതിരെ
കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തെത്തിയ പിസി ജോര്‍ജ് മാണിക്കെതിരെ പത്ത് പേജുള്ള കത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി. മാണിയുടെ വീട്ടില്‍ നോട്ട് എണ്ണുന്ന യന്ത്രം ഉണ്ടെന്നും, മൂന്ന് മന്ത്രി സ്ഥാനം പാര്‍ട്ടിക്ക് ലഭിക്കാമായിരുന്നിട്ടും രണ്ടെണം മാത്രമെ സ്വീകരിച്ചുള്ളുവെന്നും ജോര്‍ജ് പറഞ്ഞു.

തനിക്ക് മന്ത്രി സ്ഥാനം നല്‍കേണ്ടി
വരുമെന്ന് ഭയത്തെ തുടര്‍ന്നാണ് രണ്ട് മന്ത്രി സ്ഥാനം മതിയെന്ന് മാണി പറഞ്ഞത്. ജോസ് കെ മാണിയെ വളര്‍ത്താന്‍ വേണ്ടി മാത്രമുള്ളതാണ് കേരളാ കോണ്‍ഗ്രസ് (എം). ജോസ് കെ മാണിയെ സാറെ എന്ന് വിളിക്കാനായിട്ടാണ് താനടക്കമുള്ളവരെ മാണി നിര്‍ബന്ധിച്ചതെന്നും ജോര്‍ജ് പറഞ്ഞു.

പി.സി. ജോര്‍ജിന്റെ കത്തിലെ പ്രസക്തഭാഗങ്ങള്‍:


സരിത ജയിലില്‍ വച്ചെഴുതിയ കത്തില്‍ ജോസ് കെ മാണിയുടെ പേരുണ്ടെന്നും, അതിനാല്‍ അദ്ദേഹത്തെ നിയന്ത്രിക്കണമെന്നും മാണിയോട് പറഞ്ഞിരുന്നു. എന്നാല്‍ മാണി മകനെ നിയന്ത്രിക്കുന്നതിനു പകരം മാവേലിക്കരയിലുള്ള സരിതയുടെ വീട്ടില്‍ പോയി കാണുകയും സന്ധിയില്‍ എത്തുകയുമായിരുന്നു. അന്നുമുതല്‍ മാണിയുടെ മുഖ്യശത്രുവായി താന്‍ മാറിയെന്നാണ് ജോര്‍ജ് കത്തില്‍ പറയുന്നു.

പന്ത്രണ്ടാം ബജറ്റിനു മുന്‍പ് അഞ്ചു കോടി ആവശ്യപ്പെട്ടിരുന്നു. ആ പണം എണ്ണിയത് വീട്ടിലെ നോട്ടെണ്ണല്‍ യന്ത്രമുപയോഗിച്ചാണ്. കെട്ടില്‍ ആയിരത്തിന്റെ എട്ടു നോട്ടുകള്‍ കുറവുണ്ടെന്നു മനസിലാക്കി മുഴുവന്‍ പണവും എടുത്തുകൊണ്ടു പോകുന്നതിനും തികച്ചുകൊണ്ടുവന്നാല്‍ മതിയെന്നു പറഞ്ഞ് ക്ഷുഭിതനാകുകയും ചെയ്തു. വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന് സ്ഥിരീകരിക്കുന്ന ജോര്‍ജ്
റബ്ബര്‍ കര്‍ഷക സമരത്തില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് എം പിന്‍മാറാന്‍ കാരണം വന്‍കിട ടയര്‍ കമ്പനി ഉടമകളില്‍ നിന്ന് ജോസ്‌കെ മാണി 10 കോടി രൂപ കൈപ്പറ്റിയതാണെന്നും വിശദീകരിക്കുന്നു.

അഴിമതിയുടേയും സാമ്പത്തിക സമാഹരണത്തിന്റെയും തെളിവുകള്‍ ഉടന്‍ നല്‍കും. ഒരു ജീപ്പും പാലാ സീറ്റും പതിനായിരം രൂപയും ചോദിച്ച് വാങ്ങിയാണ് കെഎം മാണി കേരളാകോണ്‍ഗ്രസില്‍ എത്തിയതെന്ന് പറയുന്ന പിസി ജോര്‍ജ് പാര്‍ട്ടിക്കകത്തെ പോരാട്ടത്തിനുള്ള പദ്ധതി വിശദീകരിക്കുകയും ചെയ്തു

ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള തീരുമാനം കെഎം മാണി ഏകപക്ഷീയമായ നടപടിയാണ്. യുഡിഎഫ് നേതാക്കള്‍ നീതികാണിച്ചില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവക്കില്ല. അഴിമതിക്കെതിരെ പോരാട്ടം തുടരും . അഴിമതി കഥകള്‍ തുറന്നു കാട്ടി കേരളയാത്രക്ക് തയ്യാറെടുക്കുയാണെന്നും പിസി ജോര്‍ജ് വ്യക്തമാക്കി



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :