തീവ്രവാദ സംഘടനകള്‍ക്ക് ലീഗ് ശക്തിപകരുന്നു

കുറ്റ്യാടി‍| ശ്രീകലാ ബേബി|
PRO
PRO
മുസ്ലീം ലീഗ് സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയതോടുകൂടി തീവ്രവാദസംഘടനകള്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ലീഗിനുള്ളില്‍ എന്‍ ഡി എഫുകാര്‍ നുഴഞ്ഞുകയറിയെന്ന വിക്കിലീക്സ് വെളിപ്പെടുത്തല്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് തടസ്സം നില്‍ക്കുന്നത് കേന്ദ്രമന്ത്രി ഇ അഹമ്മദാണെന്ന് കോടിയേരി കുറ്റപ്പെടുത്തി.

കുറ്റ്യാടിയില്‍ സംഘടിപ്പിച്ച ബഹുജനകൂട്ടായ്മയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. സംസ്ഥാനത്തെ ഭരണത്തിന്റെ താക്കോല്‍ ലീഗിന്റെ കൈവശമാണ്. നാദാപുരം മേഖലയില്‍ നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെല്ലാം പിന്നില്‍ മുസ്ലീം ലീഗ് ആണെന്നും അദ്ദേഹം ആരോപിച്ചു.

മാറാട് കലാപത്തെക്കുറിച്ച് സി ബി ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ ആറ് തവണ കേന്ദ്രത്തിന് കത്തയച്ചിട്ടും ഫലമുണ്ടായില്ല. ലീഗിന്റെ നിലനില്‍പ്പിന് വേണ്ടിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാസര്‍കോട് കലാപം അന്വേഷിച്ച കമ്മിഷനെ പിരിച്ചു വിട്ടതെന്നും കോടിയേരി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :