തിലകന്‍ അപൂര്‍വമായി ലഭിക്കുന്ന ഭാഗ്യം: ഉമ്മന്‍‌ചാണ്ടി

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
അപൂര്‍വമായി നമുക്ക്‌ ലഭിക്കുന്ന ഒരു ഭാഗ്യമാണ്‌ തിലകനെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അനുസ്മരിച്ചു. പകരക്കാരന്‍ ഇല്ലാത്ത നടനാണ്‌ തിലകന്‍. കലാലോകത്തിന്‌ തീരാനഷ്ടമാണ്‌ അദ്ദേഹത്തിന്റെ വിയോഗമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

അഞ്ച്‌ ദശാബ്ദക്കാലം നാടകരംഗത്തും സിനിമാരംഗത്തും നിറഞ്ഞുനിന്ന്‌ അദ്ദേഹം പ്രവര്‍ത്തിച്ചു. അപൂര്‍വമായ ശബ്ദവും പ്രത്യേകതയുള്ള ഭാവങ്ങളുമൊക്കെ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്‌ മുതല്‍ക്കൂട്ടായ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :