ഡികെ രവിയുടെ മരണം; കര്‍ണാടകയില്‍ പ്രതിഷേധം സംഘര്‍ഷഭരിതം

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 19 മാര്‍ച്ച് 2015 (14:14 IST)
വാണിജ്യനികുതി അഡീഷണല്‍ കമ്മീഷണര്‍ ആയിരുന്ന ഡി കെ രവി ഐ എ എസിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം കര്‍ണാടകയില്‍ ശക്തമാകുന്നു. സി ബി അന്വേഷണം ആവശ്യപ്പെട്ട് കര്‍ണാടകയില്‍ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ ചിലയിടങ്ങളില്‍ സംഘര്‍ഷഭരിതമായതായാണ് റിപ്പോര്‍ട്ടുകള്‍.

ബംഗളൂരുവില്‍ ബി ജെ പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധപ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. വിദ്യാര്‍ത്ഥികള്‍ പൊലീസുമായി ഏറ്റുമുട്ടി. രവിയുടെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ എ ബി വി പി പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

അതേസമയം, കര്‍ണാടക നിയമസഭയെയും സംഭവം പ്രക്ഷുബ്‌ധമാക്കി. ഐ എ എസ് ഉദ്യോഗസ്ഥന്റെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് ബി ജെ പി എം എല്‍ എമാര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ, ഐ എ എസ് ഉദ്യോഗസ്ഥന്റെ മരണം സി ബി ഐ ആന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് അയച്ചിരുന്നു. എന്നാല്‍, സി ബി ഐ അന്വേഷണത്തില്‍ ആവശ്യമില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :