ടി പി ചന്ദ്രശേഖരന്‍ മണ്ണാങ്കട്ടയാണെന്ന് എളമരം കരീം

കോഴിക്കോട്| WEBDUNIA|
PRO
PRO
കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെതിരെ സിപിഎം സംസ്ഥാന സമിതിയംഗം എളമരം കരീം. ടിപി മണ്ണാങ്കട്ടയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ടിപിയെ ധീരനായ കമ്മ്യുണിസ്റ്റ് എന്നു വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുള്ള മറുപടിയാണ് എളമരത്തിന്റെ ഈ പ്രസ്താവന.

പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് പുറത്താക്കിയ ചന്ദ്രശേഖരനെയാണ് ചിലര്‍ ധീരനായ കമ്മ്യുണിസ്‌റ്റെന്ന് വിളിക്കുന്നത്. അഴിമതിയുടെ പേരിലാണ് ചന്ദ്രശേഖരന്‍ പുറത്താക്കപ്പെട്ടത്. ടിപി ധീരനല്ല മണ്ണാങ്കട്ടയാണ്- എളമരം പറഞ്ഞു.

കണ്ണൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷായാത്രയില്‍ സംസാരിക്കുകയായിരുന്നു എളമരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :