ടിപി വധക്കേസില്‍ വിധി പഠിച്ചശേഷം പ്രതികരിക്കാമെന്ന് പിണറായി

കണ്ണൂര്‍| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിധി പഠിച്ചശേഷം പ്രതികരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അതേസമയം, കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാക്കള്‍ക്കു വേണ്ടി അപ്പീല്‍ പോകുമെന്ന് പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേസില്‍ ഉള്‍പ്പെട്ട പാര്‍ട്ടി സഖാക്കളുടെ നിരപരാധിത്വം പുറത്തുകൊണ്ടുവരാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. കോടതി വിധി ന്യായമായി അംഗീകരിച്ചുകൊണ്ട് നടപടികളുമായി മുന്നോട്ടുപോകും. പാര്‍ട്ടി ശത്രുക്കളല്ലാത്ത എല്ലാവര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരപരാധിത്വം വ്യക്തമാണെന്നും ജയരാജന്‍ പ്രതികരിച്ചു.

കോടതിവിധിയെ മാനിക്കുന്നു. നിയമപോരാട്ടം തുടരുമെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പ്രതികരിച്ചു. സിബിഐ അന്വേഷണത്തിനു വേണ്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുമെന്ന കെ കെ രമയുടെ പ്രസ്താവന നിയമവിരുദ്ധമാണ്. നിയമപരമായി നിലനില്‍പ്പില്ലാത്ത കാര്യത്തിനാണ് രമയുടെ സമരം. വി.എസ് അച്യുതാനന്ദനു വേണ്ടിയാണ് ടി പി ബലിയാടായതെന്നായിരുന്നു രമയുടെ പ്രസ്താവന. ഇതെന്താണെന്ന് വിശദീകരിക്കേണ്ട ചുമതല രമയ്ക്കുണ്ടെന്നും ജയരാജന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :