ഞാന്‍ കമ്മ്യൂണിസ്റ്റാണ്, കെ‌ജ്‌രിവാളിനെന്നെ മനസ്സിലായിട്ടില്ല: വി‌എസ് അച്യുതാനന്ദനന്‍

WEBDUNIA|
PTI
താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ കെ‌ജ്‌രിവാള്‍ പള്ളിക്കൂടത്തില്‍ പഠിക്കുകയായിരുന്നുവെന്നും തന്നെപ്പറ്റി മനസ്സിലാകാഞ്ഞിട്ടാണ് കെ‌ജ്‌രിവാള്‍ തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതെന്നും വി‌എസ് അച്യുതാനന്ദന്‍.

കെജ്‌രിവാള്‍ അടുത്തെയിടെ ഒരു സ്വകാര്യചാനലിലുടെയും പ്രശാന്ത് ഭൂഷണ്‍ മുഖേനയും വി‌എസിനെ ആം ആദ്മിയിലേക്ക് ക്ഷണിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നതിനെപ്പറ്റി വാര്‍ത്തസമ്മേളനത്തില്‍ ചോദിച്ചപ്പോഴായിരുന്നു കമ്മ്യൂണിസ്റ്റ് ആശയങ്ങളിലെ തന്റെ ഉറച്ച നിലപാട് വ്യക്തമാക്കി വി‌എസിന്റെ മറുപടി.

തന്റെ വക്കീലായ പ്രശാന്ത് ഭൂഷണ്‍ വഴി തന്റെ കാര്യങ്ങള്‍ മനസിലാക്കിയതിനെത്തുടര്‍ന്നാണ് ‌കെജ്‌രിവാള്‍ തന്നെ സമീപിച്ചതെന്നും തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാകാത്തയാളാണ് കെജ്‌രിവാള്‍. താന്‍ തൊഴിലാളി വര്‍ഗപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ്.

തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും 70 വര്‍ഷത്തെ പഴക്കമുണ്ടെന്നും ആവക കാര്യങ്ങളെന്നും മനസിലാക്കാത്തയാളായിട്ടാണ് തന്നെ ക്ഷണിച്ചതെന്നും വി‌എസ് പറഞ്ഞു.
ടിപിക്കേസില്‍ സിബിഐ അന്വേഷത്തെപ്പറ്റി ചോദിച്ചപ്പോള്‍ ഗവണ്മെന്റ് ചുമത നിര്‍വഹിക്കുന്ന കാര്യത്തെപ്പറ്റി താന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും വി‌എസ് പറഞ്ഞു.

രമയ്ക്കു നല്‍കിയ വാഗ്ദാനം നടപ്പിലാക്കുകയെന്നത് ചോദ്യവും ഉത്തരവുമായിട്ടു തന്റെയടുക്കള്‍ കൊണ്ടുവരേണ്ട കാര്യമില്ലെന്നും വി‌എസ് പറഞ്ഞു. സിബിഐ അന്വേഷണത്തിനപ്പുറം ഫായിസിന്റെ ഇടപെടല്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നതാണ് താന്‍ കത്തെഴുതിയതെന്നും വി‌എസ് അച്യുതാനന്ദന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :