സിഖ് വിരുദ്ധ കലാപം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കണം; കെജ്‌രിവാള്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 29 ജനുവരി 2014 (14:57 IST)
PRO
1984ലെ സിഖ് വിരുദ്ധ കലാപം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിഖ് വിരുദ്ധ കലാപത്തെയും ഗുജറാത്ത് കലാപത്തെയും താരതമ്യം ചെയ്ത് സംസാരിച്ചിരുന്നു. ഗുജറാത്തില്‍ സംഭവിച്ചതില്‍നിന്ന് വ്യത്യസ്ഥമായി സിഖ് കലാപം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുത്തുവെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഈ സാഹചര്യത്തിലാണ് കെജരിവാള്‍ അന്വേഷണം ആവശ്യപ്പെട്ടത്.

ഇക്കാര്യം ഗവര്‍ണര്‍ നജീബ് ജംഗുമായി ചര്‍ച്ചചെയ്തതായും അദ്ദേഹം അനുകൂല മറുപടിയാണ് നല്‍കിയതെന്നും കെജരിവാള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :