കെജ്‌രിവാളിന്റെ അഴിമതിക്കാരുടെ പട്ടിക

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ രാജ്യത്തിലെ അഴിമതിക്കാരായ നേതാക്കളുടെ തയ്യാറാക്കി. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ ഒട്ടുമിക്ക പാര്‍ട്ടിയില്‍പ്പെട്ട നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്.

അഴിമതിക്കാരായ നേതാക്കള്‍ രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് പട്ടിക പുറത്തിറക്കുന്നതിന് മുന്നോടിയായി കെജ്‌രിവാള്‍ മാധ്യമ പ്രവര്‍ത്തകരോടായി പറഞ്ഞു. ഇത്തരക്കാരെ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കരുതെന്നും കെജ്‌രിവാള്‍ അറിയിച്ചു.

കെജ്‌രിവാളിന്റെ പട്ടികയില്‍ ഒരു നീണ്ട നിര തന്നെയുണ്ട്. സുരേഷ് കല്‍മാഡി, നിതിന്‍ ഗഡ്കരി, സുശീല്‍ കുമാര്‍ ഷിന്‍ഡെ, ബി‌എസ് യെദ്യൂരപ്പ, കപില്‍ സിബല്‍, മുലായം സിംഗ്, കമല്‍ നാഥ്, വീരപ്പ മൊയ്‌ലി, ആനന്ദ് കുമാര്‍, അനുരാഗ് താക്കൂര്‍, ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, പി ചിദംബരം, അഴഗിരി, കനിമൊഴി, എ രാജ, തരുണ്‍ ഗഗോയി, മായവതി, നവീന്‍ ജിണ്ടല്‍ തുടങ്ങിയവരാണ് ഈ അഴിമതി പട്ടികയിലെ പ്രമുഖര്‍.

ഈ പട്ടികയില്‍ എഴുതപ്പെട്ടട്ടില്ലെങ്കിലും രാഹുല്‍ ഗാന്ധിയും അഴിമതിക്കാരില്‍ ഉള്‍പ്പെടുന്നുവെന്ന് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. അഴിമതിക്കാരനായ ഒരു നേതാവ് പോലും പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :