തിരുവനന്തപുരം|
JOYS JOY|
Last Modified വെള്ളി, 27 മാര്‍ച്ച് 2015 (10:59 IST)
സംസ്ഥാന മുഖ്യമന്ത്രിയും യു ഡി എഫ് ചെയര്‍മാനുമായ ഉമ്മന്‍ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയില്‍ മനസ്സു തുറന്ന് പി സി ജോര്‍ജ്. മാണിയുമായി തനിക്ക് യോജിച്ച് പോകാനാകില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ച ജോര്‍ജ് ജോസ് കെ മാണി തനിക്കെതിരെ നീക്കം നടത്തുകയാണെന്നും പറഞ്ഞു.
മാണിയുടെ സ്ഥാനത്ത് ജോസ് കെ മാണിയെ തനിക്ക് അംഗീകരിക്കാന്‍ കഴിയില്ല. മാണിയുമായി യോജിച്ചു പോകാനും കഴിയുകയില്ല. കേരള കോണ്‍ഗ്രസ് സെകുലര്‍ പുനരുജ്ജീവിപ്പിച്ച് യു ഡി എഫില്‍ തുടരാന്‍ തനിക്കു കഴിയുമോ എന്നും പി സി ജോര്‍ജ് മുഖ്യമന്ത്രിയോട് ആരാഞ്ഞു.
എന്നാല്‍, മറ്റൊരു ഘടകകക്ഷിയായി യു ഡി എഫില്‍ തുടരുന്നതിനുള്ള ബുദ്ധിമുട്ട് നേതാക്കള്‍ പി സി ജോര്‍ജിനെ അറിയിച്ചു. കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ ഭാഗമായി മാത്രമേ ചീഫ് വിപ്പ് ആയി തുടരാന്‍ കഴിയുകയുള്ളൂവെന്നും മുഖ്യമന്ത്രി ജോര്‍ജിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, നിലപാടില്‍ മാറ്റമില്ലെന്നാണ് കേരള കോണ്‍ഗ്രസ് (എം) വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെ എം മാണിയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ ഒരു സമവായത്തിനു ശ്രമിച്ചേക്കും.
ഇതിനിടെ, മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയുമായി ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തി.