ചീഫ് വിപ്പ് സ്ഥാനം തെറിക്കും, പി സി ജോര്‍ജ് കേരളാ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോകും

തിരുവനന്തപുരം| VISHNU N L| Last Updated: വ്യാഴം, 26 മാര്‍ച്ച് 2015 (18:10 IST)
പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കാന്‍ കേരളാ കോണ്‍ഗ്രസ് തീരുമാനിച്ചതായി സൂചന. ഇക്കാര്യം ആവശ്യപ്പെട്ട് കെ എം മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എം എല്‍ എമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടതായാണ് വിവരം. കേരളാ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗമാണ് പിസിയെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കാന്‍ തീരുമാനമെടുത്തത്.

പാര്‍ട്ടിയില്‍ നിന്നും തല്‍ക്കാലം പുറത്താത്താക്കാതെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാത്രം നീക്കാനാണ് തീരുമാനം. കെ.എം മാണിയെ സ്ഥിരമായി അധിക്ഷേപിക്കുന്ന ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരുന്നു എം.എല്‍.എമാരുടെ യോഗത്തിലെ പൊതുവികാരം. എന്നാല്‍ മുഖ്യമന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കെ.എം മാണി തയ്യാറായില്ല.

ജോര്‍ജിന്റെ അടുത്ത ആള്‍ക്കാരായി അറിയപ്പെടുന്ന തോമസ് ഉണ്ണിയാടനും റോഷി അഗസ്റ്റിനുമാണ് ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പി സി ജോര്‍ജിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മാണിയെ വീട്ടീലെത്തി കണ്ടത്. തൊട്ടുപിന്നാലെ പി ജെ ജോസഫും മറ്റുള്ള എം എല്‍ എമാരും സമാന ആവശ്യവുമായി മാണിയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഇവരെ വിളിച്ചുവരുത്തുകയായിരുന്നു എന്നും വിവരമുണ്ട്. തുടര്‍ന്ന് നടന്ന യോഗത്തില്‍ ജോര്‍ജിനെതിരെ ശക്തമായ വികാരമാണ് ഉയര്‍ന്നത്.

ഇതിനിടയില്‍ പിജെ ജോസഫും മാണിയും മുഖ്യമന്ത്രിയെ ക്ലിഫ് ഹൌസിലെത്തി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന കത്തും കൈമാറി. ചീഫ് വിപ്പ് സ്ഥാന്ത്തു നിന്ന് പുറത്താക്കിയാല്‍ ജോജ് അധികം താമസിക്കാതെ പാര്‍ട്ടി വിടും എന്നാണ് മാണിയും കൂട്ടരും കരുതുന്നത്. രണ്ടുദിവസത്തിനകം ജോര്‍ജിനെ പുറത്തക്കുന്ന കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി തീരുമാനമെടുക്കും. ഇക്കാര്യം അദ്ദേഹം കേരള കൊണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :