ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരും

തിരുവനന്തപുരം| WEBDUNIA| Last Modified ഞായര്‍, 25 ഏപ്രില്‍ 2010 (10:04 IST)
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ റസിഡന്‍റ് ഡോക്ടര്‍മാരുടെയും ഹൌസ് സര്‍ജന്മാരുടെയും നേതൃത്വത്തില്‍ തുടങ്ങിയ സമരം ഇന്നും തുടരുന്നു. ഇന്നു സമരം തീര്‍പ്പാക്കാത്ത പക്ഷം, തിങ്കളാഴ്ച മുതല്‍ സമരം സംസ്ഥാന തലത്തിലേക്ക്‌ വ്യാപിപ്പിക്കുമെന്നും സംഘടനാനേതാക്കള്‍ അറിയിച്ചു.ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെത്തുടര്‍ന്ന്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്‌ത്രക്രിയകള്‍ ഇന്നു മുടങ്ങും.

വനിതാ റസിഡന്‍റ് ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചുവെന്നാരോപിച്ച് വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു സമരം ആരംഭിച്ചത്. കഴിഞ്ഞദിവസം സമരം അവസാനിപ്പിക്കുന്നതിനായി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ വിളിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ സമരം പിന്‍വലിയ്ക്കില്ലെന്നാണ്‌ ഡോക്ടര്‍മാരുടെ നിലപാട്‌. ഡോക്ടര്‍മാര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :