ജിഷവധക്കേസില്‍ ജോമോന്റെ മൊഴിയെടുക്കും; പൊലീസിന് വെല്ലുവിളിയായ കേസ് തെളിയിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ

ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കലിന്റെ മൊഴിയെടുക്കുമെന്ന് പുതുതായി സ്ഥാനമേറ്റ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. ചുമതലയേറ്റെടുത്ത ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം, ലോക്നാഥ് ബെഹ്റ Thiruvanathapuram, Loknath Behra
തിരുവനന്തപുരം| rahul balan| Last Modified ബുധന്‍, 1 ജൂണ്‍ 2016 (21:00 IST)
ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കലിന്റെ മൊഴിയെടുക്കുമെന്ന് പുതുതായി സ്ഥാനമേറ്റ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. ചുമതലയേറ്റെടുത്ത ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചോദ്യചെയ്യലിന് ഹാജരാകാനായി നാളെ പെരുമ്പാവൂർ ട്രാഫിക് സ്റ്റേഷനിലെത്താൻ ജോമോന് നിർദേശം നൽകിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പുറത്തുവരുമെന്നും ഡി ജി പി പറഞ്ഞു. തന്റെ ഔദ്യോഗിക ജീവിതത്തിൽ ഇതുവരെ ഒരു കേസും തെളിയിക്കാതിരുന്നിട്ടില്ല. അതുകൊണ്ടുതന്നെ പൊലീസിന് വെല്ലുവിളിയായി മാറിയ ജിഷ വധക്കേസ് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീസുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും സേനയിൽ സി ബി ഐ മാതൃകതയിൽ അന്വേഷണസംവിധാനം കൊണ്ടുവരുമെന്നും ഡി ജി പി പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :