പുലി വിളിച്ചു, സിംഹം ചെല്ലുന്നു; അജിത് ഡോവലിന്‍റെ ആഗ്രഹപ്രകാരം ഋഷിരാജ് സിംഗ് ഇനി സിബിഐ!

അജിത് ഡോവലിന് ഇനി ഋഷിരാജ് സിംഗ് കൂട്ട്!

Rishiraj Singh, Ajith Doval, Loknath Behra, Senkumar, റിഷിരാജ് സിംഗ്, ഋഷിരാജ് സിംഗ്, അജിത് ഡോവല്‍, ലോക്നാഥ് ബെഹ്‌റ, സെന്‍‌കുമാര്‍
തിരുവനന്തപുരം| Last Modified ബുധന്‍, 1 ജൂണ്‍ 2016 (12:48 IST)
പൊലീസ് സേനയിലെ സിംഹം ഋഷിരാജ് സിംഗ് ഇനി സി ബി ഐയില്‍. നിലവില്‍ ജയില്‍ മേധാവിയായ ഋഷിരാജ് സിംഗ് ഇനി സി ബി ഐയില്‍ അസിസ്റ്റന്‍റ് ഡയറക്ടറാകും.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ ശുപാര്‍ശ പ്രകാരമാണ് ഋഷിരാജ് സിംഗിനെ സി ബി ഐയില്‍ ഉള്‍പ്പെടുത്തുന്നത്. ദാവൂദ് ഇബ്രാഹിം ഉള്‍പ്പടെയുള്ള കുറ്റവാളികളെ എത്രയും വേഗം പിടിക്കാനുള്ള അജിത് ഡോവലിന്‍റെ ശ്രമങ്ങള്‍ക്ക് ഋഷിരാജ് സിംഗ് കൂടി വരുന്നതോടെ വേഗത കൂടുമെന്ന് ഉറപ്പാണ്.

കേന്ദ്ര ഡെപ്യൂട്ടേഷന് അഞ്ചുമാസം മുമ്പ് ഋഷിരാജ് സിംഗ് അപേക്ഷിച്ചപ്പോള്‍ ബി എസ് എഫില്‍ അസിസ്റ്റന്‍റ് ഡയറക്ടറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു. എന്നാല്‍ ബി എസ് എഫിലേക്ക് പോകില്ല എന്ന് ഋഷിരാജ് സിംഗ് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :