ഇനിമുതല്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ എട്ടിന്റെ പണികിട്ടും; ഇത്തരക്കാരെ കുടുക്കാന്‍ കെണിയുമായി തിരുവനന്തപുരം കോര്‍പറേഷന്‍

മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി കോഴിക്കോട് കോര്‍പറേഷന്‍ ആരംഭിച്ച പരിഹാര സംവിധാനം ഇന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും

തിരുവനന്തപുരം, മാലിന്യ പ്രശ്നം, വാട്ട്സ്ആപ് Thiruvananthapuram, Waist, Whats App
മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി തിരുവനന്തപുരം കോര്‍പറേഷന്‍ ആരംഭിച്ച പരിഹാര സംവിധാനം ഇന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍‌പ്പെട്ടാല്‍  അതിന്റെ ചിത്രം പകര്‍ത്തി വാട്ട്സ്ആപ് വഴി കോര്‍പറേഷന് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് കോര്‍പറേഷന്‍ ഉറപ്പ് തരുന്നു.
 
മാലിന്യപ്രശ്നത്തില്‍ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അനാസ്ഥ ഒഴിവാക്കാനാണ് വാട്ട്സ്ആപ് സൗകര്യം ഏര്‍പ്പെടുത്തിയത്. 7034232323നമ്പറിലേക്ക് ജനങ്ങള്‍ക്ക് പരാതികളും ചിത്രങ്ങളും പോസ്റ്റ്ചെയ്യാം. പരാതികള്‍ നേരിട്ടു വിളിച്ചു പറയണമെന്നുണ്ടെങ്കില്‍ 0471 2320821നമ്പറിലും രാത്രികാല പരിശോധന സ്ക്വാഡിനെ വിവരം അറിയിക്കാന്‍ 9496434517 നമ്പറിലും വിളിക്കാം. 
 
രാത്രികാലങ്ങളില്‍ സ്ഥിരമായി ആരെങ്കിലും മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍‌പ്പെട്ടാലോ പ്ളാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നത് കണ്ടാലോ ചിത്രങ്ങള്‍ പകര്‍ത്തി അയക്കാം. ഹെല്‍ത്ത് സര്‍ക്ക്ള്‍ ഓഫിസ് പരിധിയില്‍ ദൈനംദിനം നടത്തുന്ന മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ വാട്ട്സ്ആപിലേക്ക് പോസ്റ്റ് ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കിയിട്ടുമുണ്ട്. വാട്ട്സ്ആപിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ മേയറുടെ ഓഫിസില്‍ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തി. 
 
എന്നാല്‍ നിലവില്‍ മാലിന്യ സംസ്കരണ വിഷയവുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാന്‍ ഒരു സൗകര്യവും കോര്‍പറേഷനില്‍ ഇല്ലാത്ത അവസ്ഥയാണ്. ഇത്തരം ആവശ്യങ്ങള്‍ക്ക് കോര്‍പറേഷനെ ഫോണില്‍ ബന്ധപ്പെട്ടാല്‍ എടുക്കാറില്ലെല്ലെ പരാതിയും ഉണ്ട്. പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ഇത്തരം പരാതികള്‍ക്ക് പരിഹാരം കാണാം എന്ന കണക്ക്‍കൂട്ടലിലാണ് കോര്‍പറേഷന്‍.

 
തിരുവനന്തപുരം| rahul balan| Last Updated: ബുധന്‍, 1 ജൂണ്‍ 2016 (15:47 IST)


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :