തന്നെ ജയിലില്‍ പീഡിപ്പിക്കുകയായിരുന്നു എന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര് ബാലകൃഷ്ണപിള്ള. പീഡനങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ദുശ്ശാഠ്യമാണെന്നും പിള്ള ജയിലിനു പുറത്തുവച്ച് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ള തനിക്ക് ജയിലില്‍ നിരവധി പീഡനങ്ങള്‍ നേരിടേണ്ടി വന്നു. എ ക്ലാസ് സൌകര്യം അനുവദിച്ചു എന്ന് പറയുന്നുണ്ട് എങ്കിലും ആശുപത്രി ബ്ലോക്കില്‍ മറ്റു തടവുകാര്ക്കുള്ളതു പോലെ ഒരു കട്ടില് മാത്രമാണ് ലഭിച്ചിട്ടുള്ളത് മറ്റ് സൌകര്യങ്ങള്‍ ഒന്നുമില്ല.
തനിക്കെതിരെയുള്ള പീഡനങ്ങള്‍ക്ക് കാരണം അച്യുതാനന്ദന്റെ ദുശ്ശാഠ്യമാണ്. പിണറായി ആണ് ഇതിനു പിന്നിലെന്ന് കരുതുന്നില്ല. അടിയന്തിരാവസ്ഥ കാലം മുതല്‍ പലതവണ ജയിലില്‍ കിടന്നിട്ടുണ്ട് എങ്കിലും ഇത്രയും മോശമായ ഒരു അനുഭവം ഉണ്ടായിട്ടില്ല. ഇതിന് ഉദ്യോഗസ്ഥരെ കുറ്റം പറയാനാവില്ല. അവര്‍ നിസ്സഹായരാണ്.
ജയിലില്‍ വരുമ്പോള്‍ തനിക്ക് 76 കിലോഗ്രാം ഭാരമുണ്ടായിരുന്നു. ഇപ്പോള്‍, 70.5 കിലോഗ്രാം മാത്രമാണ് തന്റെ ഭാരം. അഞ്ച് കിലോഗ്രാം ഭാരം കുറഞ്ഞു. ജയിലില്‍ ഉദ്യോഗസ്ഥരും തടവുകാരും വളരെ സ്നേഹത്തോടെയാണ് തന്നോട് പെരുമാറിയിരുന്നത് എന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.