എസ് ഐ ‘പൊന്നുമോന്‍’ വീട്ടമ്മയെ പീഡിപ്പിച്ചു!

തിരുവനന്തപുരം| WEBDUNIA|
PRO
‘പൊന്നുമോന്‍’ എന്ന് വിളിപ്പേരുള്ള തന്നെ പീഡിപ്പിച്ചതായി വീട്ടമ്മ. തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ ഒന്നര വയസുള്ള കുഞ്ഞിന്‍റെ മുന്നില്‍ വച്ചാണ് തന്നെ എസ് ഐ പീഡിപ്പിച്ചതെന്ന് വര്‍ക്കല സ്വദേശിനിയായ പൊലീസില്‍ പരാതി നല്‍കി.

തിരുവനന്തപുരം സ്വദേശിയായ എസ്ഐ ഉടന്‍ അറസ്റ്റിലാകുമെന്നാണ് റിപ്പോര്‍ട്ട്. തിരിച്ചറിയല്‍ പരേഡിന് ശേഷം അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

വഞ്ചിയൂരിന് സമീപം വച്ച് ഈ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ‘പൊന്നുമോന്‍’ എന്ന് വിളിക്കുന്ന എസ് ഐ ഉള്‍പ്പടെ ഒട്ടേറെ പേര്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് വീട്ടമ്മ മൊഴി നല്‍കിയത്.

ഇവരുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. കുറച്ചുനാള്‍ മുമ്പ് ഇവരെ ഒരു ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചു. പിന്നീട് അയാള്‍ വീട്ടമ്മയെ തന്ത്രത്തില്‍ പലര്‍ക്കും കാഴ്ചവയ്ക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :