ഗ്രാമപ്പഞ്ചായത്തില്‍ ഒപ്പത്തിനൊപ്പം, ജില്ലാ പഞ്ചായത്തുകളില്‍ എല്‍ ഡി എഫ്

Election, Panchayath, UDF, LDF, BJP, CPM, Mani, Vote, Congress, പഞ്ചായത്ത്, തെരഞ്ഞെടുപ്പ്, ഇലക്ഷന്‍, വോട്ട്, കേരളം, സി പി എം, കോണ്‍‌ഗ്രസ്, ബി ജെ പി, മാണി
തിരുവനന്തപുരം| Last Modified ശനി, 7 നവം‌ബര്‍ 2015 (08:38 IST)
സംസ്ഥാനത്ത് തദ്ദേശ സ്വയം‌ഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നു. ഗ്രാമപഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പമാണ് എല്‍ ഡി എഫും യു ഡി എഫും. എന്നാല്‍ ജില്ലാ പഞ്ചായത്തുകളില്‍ ആറെണ്ണത്തില്‍ എല്‍ ഡി എഫ് മുന്നില്‍ നില്‍ക്കുന്നു. ഒരെണ്ണത്തില്‍ പോലും വ്യക്തമായ മുന്‍‌തൂക്കം നേടാന്‍ യു ഡി എഫിന് കഴിയുന്നില്ല.

മുനിസിപ്പാലിറ്റികളില്‍ എല്‍ ഡി എഫും യു ഡി എഫും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. നേരിയ മുന്‍‌തൂക്കം യു ഡി എഫിനുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ ഡി എഫ് മുന്നില്‍ നില്‍ക്കുകയാണ്.

അതേസമയം, ബി ജെ പിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുന്നില്ല. കൊച്ചി കോര്‍പ്പറേഷനില്‍ മത്സരിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഉഷാ പ്രവീണ്‍ പരാജയപ്പെട്ടു. കണ്ണൂരില്‍ സി പി എം സ്ഥാനാര്‍ത്ഥി എം വി രാഘവന്‍റെ മകള്‍ ഗിരിജ പരാജയപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :