കോട്ടയം ജുവനൈല്‍ ഹോമില്‍ നിന്ന് മൂന്നു കുട്ടികളെ കാണാതായി

കോട്ടയം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കോട്ടയം തിരുവഞ്ചൂരിലെ ജുവനൈല്‍ ഹോമില്‍ നിന്ന് മൂന്ന് കുട്ടികളെ കാണാതായി. പതിമൂന്നിനും പതിനഞ്ചിനുമിടയില്‍ പ്രായമുള്ള കുട്ടികളെയാണ് കാണാതായത്. കുട്ടികളെ കാണാതായി നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് അധികൃതര്‍ അയര്‍ക്കുന്നം പൊലീസില്‍ പരാതി നല്‍കിയത്.

ഈ ജുവനൈല്‍ ഹോമിലെ കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയരാക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ ഇവിടെ പതിവാണ് എന്നാണ് പരിസരവാസികള്‍ അഭിപ്രായപ്പെടുന്നത്.

കുട്ടികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :