മക്കളെ തിരിച്ചറിയാന്‍ അമ്മ അവരുടെ തലമുടിയില്‍ നമ്പര്‍ ഇട്ടു

ലണ്ടന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഒറ്റ പ്രസവത്തില്‍ ജനിച്ച, ആറ് വയസുള്ള നാല് ചുണക്കുട്ടന്മാരെ അച്‌ഛനും ടീച്ചര്‍ക്കും തിരിച്ചറിയാന്‍ വേണ്ടി അവരുടെ തലമുടിയില്‍ നമ്പര്‍ ഇട്ടു. ചൈനയിലെ ഷേന്‍സെന്‍ നഗരത്തിലെ ബുദ്ധിമതിയായ അമ്മയാണ് മക്കളെ തിരിച്ചറിയാന്‍ നാലു പേരുടെയും തലയില്‍ ഒന്ന് തൊട്ട് നാല് വരെയുള്ള അക്കത്തില്‍ മുടിവെട്ടിയത്.

ജിയാംഗ് യുന്‍ലോംഗ്, ജിയാംഗ് യുന്‍‌ക്‍സിയോ, ജിയാംഗ് യുന്‍‌ഹാന്‍, ജിയാംഗ് യുന്‍ലിന്‍ എന്നിവര്‍ ഒരു പോലെയാണ് ഇരിക്കുന്നത്. ഒരുപോലെയിരിക്കുന്ന ഇവരെ പലപ്പോഴും സ്വന്തം അച്‌ഛന്‍ പോലും തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയിരുന്നു. ഈ അദ്ധ്യയന വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ന്ന ഇവരെ തിരിച്ചറിയാന്‍ പ്രയാസമാണെന്ന് ടീച്ചര്‍ അമ്മയോട് പരാതിപ്പെട്ടിരുന്നു. ഈ മിടുക്കന്മാരെ തിരിച്ചറിയാന്‍ പാടുപെടുന്ന അച്‌ഛന്റെയും ടീച്ചറിന്റെയും അവസ്ഥ മനസിലാക്കിയ അമ്മ കുട്ടികളുടെ പ്രായം അനുസരിച്ച് തലമുടി ഒന്ന് തൊട്ട് നാല് വരെയുള്ള അക്കങ്ങളില്‍ വെട്ടുകയായിരുന്നു.

ഇപ്പോള്‍ കുട്ടികളെ വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നാണ് ടീച്ചറിന്റെയും അച്‌ഛന്റെയും അഭിപ്രായം. ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഈ മിടുക്കന്മാര്‍ ലാറ്റിന്‍ നൃത്തങ്ങള്‍ അഭ്യസിക്കുന്നുണ്ടെന്ന് അമ്മ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :