ബോംബെന്ന് സംശയം: റെയില്‍ ഗതാഗതം തടസപ്പെട്ടു

കോട്ടയം| WEBDUNIA|
PRO
PRO
കോട്ടയം- എറണാകുളം റെയില്‍ പാതയില്‍ ബോംബെന്ന് തോന്നുന്ന വസ്തു കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. വെള്ളൂരിന് സമീപമാണ് റെയില്‍ പാളത്തില്‍ പൈപ്പും വയറും ടൈപീസുമായി ബന്ധിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

ബോംബ് സ്ക്വാഡ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. റയില്‍ ഗതാഗതം താല്‍ക്കാലികമായി തടസപ്പെട്ടിരിക്കുകയാണ്. ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :