കൊച്ചി മെട്രോ: ഡല്‍ഹിയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കൊച്ചി മെട്രോ ഡിഎംആര്‍സിയെ ഏല്‍പിക്കുന്നതിനായി ഡല്‍ഹിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനായി അടുത്തമാസം ഏഴിന് ഡല്‍ഹിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്‌ മന്ത്രിസഭായോഗത്തിന്‌ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനും ആര്യാടന്‍ മുഹമ്മദുമായിരിക്കും ഡല്‍ഹിയില്‍ പോകുക. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ ഇ ശ്രീധരനും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌ എംഡി ഏലിയാസ്‌ ജോര്‍ജും പങ്കെടുക്കും.

പദ്ധതിയുടെ കാര്യത്തില്‍ തനിക്ക്‌ ശുഭാപ്തി വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല ആധുനീക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ തന്നെ മെട്രോ പൂര്‍ത്തിയാക്കണമെന്നാണ്‌ ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :