കൊച്ചി മെട്രോ: ഉമ്മന്‍‌ചാണ്ടിയുടെ ആരോപണം തെറ്റെന്ന് പി രാജീവ്

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ഇടത് സര്‍ക്കാരിനെതിരെ ഉമ്മന്‍ചാണ്ടി നടത്തിയ ആരോപണം തെറ്റെന്ന് പി രാജീവ് എം പി. കൊച്ചി മെട്രോയ്ക്ക് വേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ യാതോരു നടപടിയും ചെയ്തില്ലെന്നായിരുന്നു ഉമ്മന്‍‌ചാണ്ടിയുടെ ആരോപണം.

2009 ല്‍ അന്നത്തെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനും എംപിമാരും നേരിട്ട്‌ പ്രധാനമന്ത്രിയെക്കണ്ട്‌ മെട്രോയ്ക്ക്‌ മന്ത്രിസഭയുടെ അനുമതി നല്‍കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെന്നൈ മെട്രോയ്ക്ക്‌ മാത്രം അനുമതി നല്‍കുകയായിരുന്നുവെന്ന്‌ പി രാജീവ്‌ ആരോപിച്ചു. കരുണാനിധി നേരിട്ട് വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

മെട്രോയ്ക്കായി ഇടതു സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തിയിരുന്നു. എന്നാല്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മൂലം അനുമതി നല്‍കാതിരുന്നതാണെന്ന്‌ അദ്ദേഹം പറഞ്ഞു. 2009 ഫെബ്രുവരിയില്‍ തന്നെ മെട്രോയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കണമെന്ന്‌ ഡിഎംആര്‍സിയോട്‌ ആവശ്യപ്പെട്ടതിന്‌ സര്‍ക്കാര്‍ രേഖകള്‍ തെളിവാണെന്നും പി രാജീവ്‌ പറഞ്ഞു.

യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ മെട്രോയ്ക്കായി ആഗോള ടെന്‍ഡര്‍ വിളിക്കുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്‌ പറഞ്ഞിരുന്നു. അന്നു മുതലാണ്‌ പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും പി രാജീവ്‌ ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :