കാമുകിയെ കാണാന്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു; രക്ഷപ്പെട്ടോടിയ യുവാവ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു !

കാമുകിയെ കാണാനായി എത്തിയ യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

police, iravipuram, kollam, arrest, rape, ഇരവിപുരം, കൊല്ലം, പൊലീസ്, അറസ്റ്റ്, പീഡനം, ബലാത്സംഗം
ഇരവിപുരം| സജിത്ത്| Last Modified തിങ്കള്‍, 29 മെയ് 2017 (09:29 IST)
കാമുകിയെ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ യുവാവിനെ നാട്ടുകാര്‍ തല്ലിയോടിച്ചു. രക്ഷപ്പെട്ടോടിയ യുവാവ് വൃദ്ധയെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഭിജിത്തി(20)നെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.


മെയ് 22 ന് വൈകിട്ടായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം കാമുകിയെ കാണാനായി എത്തിയ അഭിജിത്തിനെ യുവാക്കള്‍ കൈകാര്യം ചെയ്തതോടെ ഇയാള്‍ രക്ഷപ്പെട്ടോടി. പോകുന്ന വഴിയില്‍ ഇയാള്‍ നിരവധി വീടുകളില്‍ കയറി സ്ത്രീകളെ ആക്രമിച്ചതായും പരാതിയുണ്ട്. അതിനു ശേഷമാണ് പ്രതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സ്ത്രീയെ ടോര്‍ച്ചു കൊണ്ട് അടിച്ച ശേഷം ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചതെന്ന് പരാതി ലഭിച്ചത്.

പീഡനത്തിന് ശേഷം സ്ത്രീയുടെ വീട്ടില്‍ നിന്നും മൊബൈല്‍ഫോണും കവര്‍ന്നാണ് പ്രതി രക്ഷപ്പെട്ടത്. ഇവിടെ നിന്നും മുങ്ങിയ പ്രതിയെ ഷാഡോ പൊലീസ് സംഘത്തിന്റെ സഹായത്തോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടയില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴടക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :