പെരുമ്പിലാവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

കാറും ലോറിയും കൂട്ടിയിടിച്ച് ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

പെരുമ്പിലാവ്| AISWARYA| Last Modified ശനി, 27 മെയ് 2017 (11:58 IST)
പെരുമ്പിലാവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. ചമ്രവട്ടം മോതൂര്‍ വട്ടംകുളം രാജേഷിന്റെ ഭാര്യ വിജിത, രാജേഷിന്റെ മുത്തശ്ശി പൊന്നു, രാജേഷിന്റെ അളിയന്റെ മകന്‍ നിധിന്‍ എന്നിവരാണ് മരിച്ചത്.

കേച്ചേരി ആതൂരില്‍ സഹോദരിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയവരവാണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തെത്തുടര്‍ന്ന് ഒരു മണിക്കൂറോളം വാഹനഗതാഗത തടസ്സപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :