മാതാപിതാക്കളുടെ അശ്ശീലചിത്രങ്ങള്‍ ആവശ്യപ്പെട്ടു, മകന്‍ അത് നല്‍കി, പിന്നെ സംഭവിച്ചത് ഇങ്ങനെ !

മാതാപിതാക്കളുടെ അശ്ശീലചിത്രങ്ങള്‍ നല്‍കി; പിന്നെ നടന്നത് ആരെയും ഞെട്ടിക്കും !

AISWARYA| Last Updated: ശനി, 27 മെയ് 2017 (14:42 IST)
മാതാപിതാക്കളുടെ അശ്ശീലചിത്രങ്ങള്‍ ആവശ്യപ്പെട്ട മകന്റെ സുഹൃത്തിനെതിരേ ബംഗലൂരു നിവാസികളായ ഭാര്യയും ഭര്‍ത്താവും പരാതി കൊടുത്തു. 13 കാരന്‍ മകന്റെ ഫേസ്ബുക്ക് സുഹൃത്തിനെതിരെയാണ് പരാതി. തേജല്‍ പട്ടേല്‍ എന്നയാള്‍ക്കെതിരെയാണ് പരാതി. ഒരു വര്‍ഷമായി ഇയാള്‍ മകന്റെ ഫേസ്ബുക്ക് സുഹൃത്താണെന്ന് മാതാപിതാക്കള്‍ പറയുന്നു.

തങ്ങളുടെ സ്വകാര്യചിത്രങ്ങള്‍ ഇയാളുടെ പക്കല്‍ ഉണ്ടെന്നും അത് വെച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന്
പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മകനില്‍ നിന്ന് മാതാപിതാക്കളുടെ സ്വകാര്യചിത്രങ്ങള്‍ കൈവശപ്പെടുത്തിയ ഇയാള്‍ ഒരു കോടി രൂപ നല്‍കിയില്ലെങ്കില്‍ അവ സോഷ്യല്‍ മീഡിയയില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇവര്‍ പറയുന്നു.

സംഭവമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തേജസ് പട്ടേല്‍ 13 കാരന് ഫേസ്ബുക്കിലൂടെ പല അശ്ശീല സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും അയച്ചിരുന്നതായി കണ്ടെത്തി. ആണ്‍കുട്ടി പോര്‍ണോഗ്രഫിക്ക് അടിമയാകുകയായിരുന്നുവെന്നും ഒരു ദിവസം 8 മുതല്‍ 10 മണിക്കൂറുകള്‍ വരെ ഓണ്‍ലൈനില്‍ ചെലവഴിച്ചിരുന്നതായും കണ്ടെത്തി. തേജസ് ഇതുപോലെ നിരവധി കുട്ടികളെ വലയില്‍ വീഴ്ത്തിയതായു കണ്ടെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :