കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: ആശങ്ക വേണ്ടെന്ന് സോണിയ പറഞ്ഞതായി ചെന്നിത്തല

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ വേണ്ടെന്ന് സോണിയ പറഞ്ഞതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കരട് വിജ്ഞാപനം നാളെ ഉച്ചയോടെ ഇറങ്ങും. ഓഫീസ് മെമ്മോറാണ്ടമെന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.

കരട് വിജ്ഞാപനം ഇറങ്ങി പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ 60 ദിവസത്തെ സമയമുണ്ട്. നവംബര്‍ 13-ലെ വിജ്ഞാപനം ഇല്ലാതായി. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഉറപ്പ് നല്‍കുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

പരിസ്ഥിതിലോല പ്രദേശങ്ങളായി കസ്തൂരിരംഗന്‍ സമിതി അടയാളപ്പെടുത്തിയ പ്രദേശങ്ങളുടെ അതിര്‍ത്തികള്‍ പുന:പരിശോധിക്കണം എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. എന്നാല്‍ കരട് വിജ്ഞാപനം പുറത്തിറക്കാതെ ഓഫീസ് മെമ്മോറാണ്ടം മാത്രമാണ് പുറത്തിറക്കിയത്. കരട് വിജ്ഞാപനം തന്നെ പുറത്തിറക്കണമെന്ന് കേരളാ‍ കോണ്‍ഗ്രസ്(എം) ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും ഹൈറേഞ്ച് സംരക്ഷണ സമിതിയും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. രണ്ട് ദിവസം കൂടി കാത്തിരിക്കാം എന്നും കേരളാ‍ കോണ്‍ഗ്രസ്(എം) അറിയിച്ചു.

കരട് വിജ്ഞാപനം ഇറങ്ങിയില്ലെങ്കില്‍ രാജി വയ്ക്കുന്ന കാര്യത്തില്‍ നാളെ അന്തിമതീരുമാനമുണ്ടാകുമെന്ന് പി ജെ ജോസഫ് ഇന്ന് വ്യക്തമാക്കിയിരുന്നു. രാജിവയ്ക്കുമെന്ന തീരുമാനത്തില്‍ പി ജെ ജോസഫ് ഉറച്ചുനില്‍ക്കുകയാണ്. നാളെ കോട്ടയത്ത് നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് ജോസഫ് രാവിലെ തൊടുപുഴയില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :