കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ആശങ്കകള്‍ ഇന്ന് ചര്‍ച്ചയാകും

WEBDUNIA| Last Modified വ്യാഴം, 27 ഫെബ്രുവരി 2014 (08:57 IST)
PRO
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ അവ്യക്തതകള്‍ നീക്കുന്നതിനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയ ഉദ്യോഗസ്ഥര്‍ കേരളത്തിലെ ഉദ്യോഗസ്ഥ സംഘവുമായി ചര്‍ച്ച നടത്തും.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഡല്‍ഹിയില്‍ യോഗം വിളിച്ചിരിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അറിയിച്ചത്. കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തിന്‍റെ നിലപാട് ആവര്‍ത്തിക്കും.

ചര്‍ച്ചയില്‍ കേരളത്തിന്‍റെ ആശങ്കകളും ആവശ്യങ്ങളും ഉന്നയിക്കും. എല്ലാ കാര്യത്തിലും വ്യക്തത ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനായി 2013 നവംബര്‍ 13ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനമായിരുന്നു വലിയവിവാദങ്ങള്‍ക്കും എതിര്‍പ്പിനും വഴിവെച്ചത്.

കേരളത്തിലെ 123 വില്ലേജുകളെയാണു കസ്തൂരിരംഗന്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ചര്‍ച്ചയ്ക്കു ശേഷമായിരിക്കും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ആശങ്കകള്‍ അകറ്റുന്നതിനുള്ള പുതിയ ഓഫീസ് മെമ്മോറാണ്ടം വനം- പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :