കള്ള് നിരോധനം പെട്ടെന്ന് നടപ്പാക്കാനാകില്ല: കെ എം മാണി

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കള്ള്‌ ചെത്ത്‌ നിരോധനം പെട്ടന്ന്‌ നടപ്പാക്കാനാകില്ലെന്ന്‌ ധനമന്ത്രി കെ എം മാണി പറഞ്ഞു. ഇക്കാര്യത്തില്‍ എടുത്തുചാടി തീരുമാനമെടുക്കാനാകില്ല. എല്ലാ വശങ്ങളും പരിശോധിച്ചു മാത്രമേ നടപടിയെടുക്കാനാകുവെന്നും അദ്ദേഹം പറഞ്ഞു.

കള്ളുനിരോധനം പെട്ടെന്ന്‌ നടപ്പാക്കിയാല്‍ നിരവധിപേരുടെ തൊഴില്‍ നഷ്ടമാകുമെന്ന വസ്തുതയുമുണ്ട്‌. അതേസമയം, സമൂഹത്തിന്റെ ആരോഗ്യവും പ്രധാനപ്പെട്ടതാണ്‌. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആലോചിച്ച്‌ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ കള്ള്‌ വ്യവസായം നിരോധിക്കണമെന്ന ഹൈക്കോടതി നിരീക്ഷണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :