വി ജെ പൌലോസ് വെള്ളാപ്പള്ളിയെ കണ്ടു, മാപ്പപേക്ഷിച്ചു

ആലപ്പുഴ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ചു എന്ന ആരോപണം നേരിടുന്ന എറണാകുളം ഡി സി സി പ്രസിഡന്‍റ് വി ജെ പൗലോസ്‌ എസ്‌ എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച്‌ മാപ്പപേക്ഷിച്ചു. മാപ്പപേക്ഷ രേഖാമൂലം എഴുതി നല്‍കുകയായിരുന്നു.

ഗുരുവിന്‍റെ സമാധി ദിനത്തില്‍ പൌലോസ് നടത്തിയ പ്രസ്താവന ശ്രീനാരായണ ഗുരുവിനെ അവഹേളിക്കുന്ന തരത്തിലാണെന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് വി ജെ പൌലോസ് വെള്ളാപ്പള്ളിയെ സന്ദര്‍ശിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തിരിക്കുന്നത്.

എസ്‌ എന്‍ ഡി പി പ്രവര്‍ത്തകര്‍ ബുധനാഴ്ച രാവിലെയും എറണാകുളം ഡി സി സി ഓഫീസിലേക്ക്‌ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൗലോസ് മാപ്പപേക്ഷിക്കാന്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :