കലോത്സവം ആറാം ദിനത്തിലേക്ക്; പാലക്കാട് മുന്നേറ്റം തുടരുന്നു

കോഴിക്കോട്| Last Modified ചൊവ്വ, 20 ജനുവരി 2015 (10:07 IST)
അമ്പത്തിയഞ്ചാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ആവേശത്തിരയിലേറി ആറാം ദിവസത്തിലേക്ക്. കലോത്സവം അന്തിമദിനങ്ങളോട് അടുക്കുമ്പോള്‍ പാലക്കാട് ജില്ല മുന്നേറ്റം തുടരുകയാണ്. 757 പോയിന്റുമായി പാലക്കാട് ഒന്നാംസ്ഥാനത്ത് തുടരുമ്പോള്‍ 750 പോയിന്റുമായി കോഴിക്കോട് രണ്ടാംസ്ഥാനത്തുണ്ട്.
740 പോയിന്റുമായി കണ്ണൂര്‍ ആണ് മൂന്നാംസ്ഥാനത്ത്.

കലയുടെ ഉത്സവം പൊടിപൊടിക്കുമ്പോള്‍ വിവാദങ്ങള്‍ക്കും കുറവില്ല. നാടോടിനൃത്തമത്സരം നടന്ന വേദിയില്‍ വൈദ്യുതി നിലച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനിക്ക് അവസരം നിഷേധിച്ചു. ഇതിനെ തുടര്‍ന്ന് വേദിയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതിനാല്‍ ഒരു മണിക്കൂര്‍ മത്സരം തടസ്സപ്പെട്ടു.

തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. മത്സരം നടക്കുന്ന പ്രൊവിഡന്‍സ് സ്‌കൂളിലെ വേദിയിലും പരിസരത്തുമാണ് വൈദ്യുതി നിലച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും ആ സമയത്ത് വേദിയില്‍ നൃത്തം ചെയ്യുകയായിരുന്ന കൊടുങ്ങല്ലൂര്‍ ജി എച്ച് എസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പവിത്ര സി മേനോന് വീണ്ടും നൃത്തം ചെയ്യാനുള്ള അവസരം അധികൃതര്‍ നിഷേധിക്കുകയായിരുന്നു.

പിന്നീട് നാടകീയരംഗങ്ങള്‍ക്കൊടുവില്‍ പെണ്‍കുട്ടിക്ക് നൃത്തം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :