ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിനുകള്‍ വൈകും

ട്രെയിന്‍ പാളം തെറ്റി , ട്രെയിന്‍ , റെയില്‍വേ , പാലക്കാട്
തൃശ്ശൂര്‍| jibin| Last Modified ശനി, 17 ജനുവരി 2015 (16:49 IST)
വള്ളത്തോള്‍നഗര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. എറണാകുളത്തു നിന്ന് പാലക്കാട്ടേക്ക് പോയ 40 വാഗണുകളുള്ള ഗുഡ്‌സിന്റെ ഒമ്പത്, പത്ത്, പതിനൊന്ന് ബോഗികളാണ് പാളം തെറ്റിയത്.

ഇതേതുടര്‍ന്ന്‌ എറണാകുളം-പാലക്കാട്‌ മെമു, തിരുവനന്തപുരം-ഡല്‍ഹി കേരളാ എക്‌സ്പ്രസ്‌, ജയന്തി ജയത എന്നീ ട്രെയിനുകള്‍ വൈകും. മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ട്രെയിന്‍ പാളം തെറ്റുന്നതിനു മുമ്പ് ഒരു ശബ്ദം കേട്ടുവെന്ന് പരിസരത്ത് ഉണ്ടായിരുന്നവര്‍ പറഞ്ഞു. പാലക്കാട് ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :