കത്ത് വിവാദം: മുഖ്യമന്ത്രി ഇ ശ്രീധരനുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ ശ്രീധരനുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തും. ബുധനാഴ്ചയായിരിക്കും ചര്‍ച്ച. മുഖ്യമന്ത്രി ശ്രീധരനെ ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചു. മെട്രോ പദ്ധതിയില്‍ നിന്ന് ഡി എം ആര്‍ സി പിന്‍‌മാറുന്നതും ശ്രീധരനെതിരെ ടോം ജോസ് എഴുതിയ കത്ത് പുറത്തായതുമൊക്കെ ഏറെ കോലാഹലങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീധരനുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഒരുങ്ങുന്നത്.

കൊച്ചി മെട്രോയില്‍ നിന്ന് ശ്രീധരനെ ഒഴിവാക്കാനായി ശ്രമങ്ങള്‍ നടക്കുന്നതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ശ്രീധരനെ അവഹേളിക്കുന്ന രീതിയില്‍ കൊച്ചി മെട്രോ മുന്‍ എം ഡി ടോം ജോസ് കേന്ദ്രനഗരവികസന സെക്രട്ടറിക്ക് കയച്ച കത്ത് പുറത്താവുക കൂടി ചെയ്തതോടെ ഈ ആരോപണങ്ങള്‍ ശക്തമായി.

ടോം ജോസ് കത്തയച്ച കാര്യം അറിയില്ലെന്നാണ് മുഖ്യമന്ത്രി ആദ്യം പ്രതികരിച്ചത്. എന്നാല്‍ പിന്നീട് ടോം ജോസിനോട് ഇതേക്കുറിച്ച് വിശദീകരണം തേടും എന്ന് അദ്ദേഹം വ്യക്തമാക്കി.
ശ്രീധരനെതിരെ അയച്ച കത്ത് പി രാജീവ് എം പിയാണ് ശനിയാഴ്ച പരസ്യപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :