എന്‍സിപിയുടെ കൂട്ടരാജി തന്ത്രം രാഷ്ട്രീയ വിലപേശലിന്?

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഉപമുഖ്യമന്ത്രി അജിത്പവാര്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഇത് സംബന്ധിച്ച് മഹാരാഷ്ട്രയിലും ഡല്‍ഹിയിലും തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ്. എന്‍സിപി നിയമസഭാംഗങ്ങള്‍ ഇന്ന് നിര്‍ണായകയോഗം ചേരുന്നുണ്ട്.

ജലസേചന പദ്ധതികളിലെ അഴിമതിയില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി അജിത്പവാര്‍ ഇന്നലെ രാജിവച്ചതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയപ്രതിസന്ധി ഉടലെടുത്തത്. കേന്ദ്ര കൃഷിമന്ത്രിയും എന്‍സിപി അധ്യക്ഷനുമായ ശരദ്പവാറിന്റെ മരുമകനാണ് അജിത് പവാര്‍. തുടര്‍ന്ന് എന്‍സിപിയുടെ മുഴുവന്‍ മന്ത്രിമാരും രാജിസന്നദ്ധത അറിയിക്കുകയായിരുന്നു. അജിത് പവാറിനെ കേസില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് ഈ നീക്കം എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

എന്നാല്‍ അജിത്തിന്റെ രാജി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തെ ബാധിക്കില്ലെന്നാണ് ശരദ്പവാര്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തും കേന്ദ്രത്തിലും രാഷ്ട്രീയ വിലപേശല്‍ നടത്തുന്നതിനാണ് എന്‍ സി പിയുടെ ഈ നീക്കം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പൃഥ്വിരാജ് ചവാനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുക എന്നത് പാര്‍ട്ടിയുടെ പ്രധാനലക്ഷ്യമാണ്.

സാമ്പത്തിക പരിഷ്കരണങ്ങളെ തുടര്‍ന്ന് പ്രസിസന്ധികള്‍ നേരിട്ട കോണ്‍ഗ്രസിനും യു പി എ സര്‍ക്കാരും ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയാണ് എന്‍ സി പിയുടെ ഈ നീക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :