aparna shaji|
Last Modified ചൊവ്വ, 4 ഏപ്രില്‍ 2017 (10:22 IST)
ഒരു മീൻ വറുത്തതിന് ആയിരം രൂപ!. കേട്ടാൽ ആരുടെയായാലും കണ്ണുതള്ളും. സംഭവം കോട്ടയത്താണ്. മീൻ ഓർഡർ ചെയ്ത് പെട്ടത് പന്തളം സ്വദേശിയും ഫ്‌ലവേഴ്‌സ് ടിവിയുടെ ഡിജിറ്റല്‍മീഡിയ തലവനുമായ നിഖില്‍ രാജാണ്. കോട്ടയം നാട്ടകത്തെ കരിമ്പിന്‍ ടെയ്സ്റ്റ് ലാന്റില്‍ നിന്നാണ് പൊന്നുംവിലയുള്ള ഈ മീന്‍ ഇദ്ദേഹം കഴിച്ചത്.
കണമ്പ് വറുത്തതിന് ആയിരം രൂപയാണ് ഹോട്ടൽ ഉടമസ്ഥർ ബില്ലിട്ടത്. കഴിച്ച ഭക്ഷണത്തിന്റേയും ബില്ലിന്റേയും ചിത്രം ഇദ്ദേഹം ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ട്. വില അന്യായമാണെന്നും അദ്ദേഹം പറയുന്നു. ഹോട്ടലുകാര്‍ക്ക് തോന്നുംപോലെ പണം വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിക്കുകയാണ്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളെ പുറത്ത കൊണ്ടുവരണമെന്നും അദ്ദേഹം സുഹൃത്തുക്കളോട് ആവശ്യപ്പെടുന്നു.