പൊലീസ് സംഘത്തെ എഎസ്ഐയും ഭാര്യയും ചേർന്ന് ആക്രമിച്ചു; സംഭവത്തിന് തുടക്കം ക്ലബിൽ നിന്ന്

തിരുവനന്തപുരം, വെള്ളി, 2 ഡിസം‌ബര്‍ 2016 (15:29 IST)

Widgets Magazine
  Trivandrum , ASI , police , fight , എഎസ്ഐ , സിറ്റി ഷാഡോ പൊലീസ് , പൊലീസ് സംഘത്തെ ആക്രമിച്ചു , എഎസ്ഐയും ഭാര്യയും , ജഹാംഗീറും ഭാര്യയും

മകനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തെ എഎസ്ഐയും ഭാര്യയും ചേർന്ന് ആക്രമിച്ചു. ഇന്ന് ഉച്ചയ്‌ക്ക് പന്ത്രണ്ടു മണിയോടെ മ്യൂസിയം പൊലീസിലെയും സിറ്റി ഷാഡോ പൊലീസിലെയും ഉദ്യോഗസ്‌ഥർക്കു നേർക്കാണ് ആക്രമണമുണ്ടായത്. മൂന്നു പൊലീസുകാർക്ക് പരുക്കേറ്റു.

എസ് എ പി ക്യാമ്പിലെ എഎസ് ഐ ജഹാംഗീറും ഭാര്യയും ചേർന്നാണ് വീട്ടിലെത്തിയ പൊലീസുകാരെ ആക്രമിച്ചത്. ഇവരുടെ മകനെ അറസ്റ്റ് ചെയ്യുന്നതിനായായിരുന്നു പൊലീസ് സംഘം വീട്ടിലെത്തിയത്. മ്യൂസിയം പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ശങ്കർ ലെയ്‌നിലെ ഒരു ക്ലബ്ബിൽ വ്യാഴാഴ്‌ച യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആകാശെന്ന യുവാവിന് പരിക്കേറ്റിരുന്നു.

ജഹാംഗീറിന്റെ മകനുൾപ്പെട്ട സംഘമാണ് തന്നെ ആക്രമിച്ചതെന്ന് ആകാശ് മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇത് അന്വേഷിക്കാനാണ് പൊലീസ് സംഘം ഇവരുടെ വീട്ടില്‍ എത്തിയതും സംഘര്‍ഷമുണ്ടായതും. അതേസമയം, സംഭവം നിസാരവൽക്കരിക്കാനുള്ള ശ്രമങ്ങളും പൊലീസിന് ഇടയില്‍ തന്നെ നടക്കുന്നുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജയലളിതയുടെ സംസ്‌കാരം ഇന്ന് വൈകിട്ട്; സംസ്‌കാരം എംജിആർ സ്‌മാരകത്തോട് ചേർന്ന്

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും. ചെന്നൈ ...

news

പനീർസെൽവം പിൻഗാമി; ജയലളിതയുടെ മൃതദേഹം രാജാജിഹാളിൽ പൊതുദർശനത്തിന് വയ്‌ക്കും

ഹൃദയാഘാതത്തെ തുടർന്ന് ജയലളിത (68) അന്തരിച്ചതിനെത്തുടർന്ന് തമിഴ്‌നാട് ഒ പനീർസെൽവം ...

news

ജനപ്രിയ പദ്ധതികളിലൂടെ ജനഹൃദയങ്ങളിൽ അമ്മ!

1991ൽ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ആദ്യമായി ജയലളിത അധികാരത്തിൽ എത്തിയപ്പോൾ തനിക്കൊപ്പം ...

news

ജയലളിത - ജീവിതം, രാഷ്ട്രീയം, അധികാരം

1991ലെ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ ജയലളിത അധികാരത്തിൽ എത്തിയെങ്കിലും ...

Widgets Magazine