പുതുവത്സരാഘോഷത്തിനിടെ ഇസ്താംബൂളിലെ നിശാക്ലബിൽ വെടിവെയ്പ്പ്; 35 പേർ കൊല്ലപ്പെട്ടു

ഇസ്താംബൂള്‍, ഞായര്‍, 1 ജനുവരി 2017 (10:42 IST)

Widgets Magazine

പുതുവത്സരാഘോഷങ്ങള്‍ക്കിടെ തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ നിശാക്ലബ്ബിൽ ഉണ്ടായ വെടിവെയ്പിൽ 35 പേർ കൊല്ലപ്പെട്ടു. സാന്താക്ലോസിന്റെ വേഷത്തിലാണ് അക്രമികൾ ക്ലബ്ബിലെത്തിയത്. വെടിവെയ്പ്പിൽ 40ഓളം പേർക്ക്​ പരിക്കേറ്റതായും റി​പ്പോർട്ടുണ്ട്​. ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്‌ന നിശാക്ലബ്ബിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്. 
 
സാന്താക്ലോസി​ന്റെവേഷം ധരിച്ചെത്തിയ രണ്ടു പേർ ക്ലബ്ബിൽ കയറിയ ഉടൻ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. സംഭവ സമയത്ത് ക്ലബ്ബില്‍ എഴുനൂറോളം പേര്‍ ഉണ്ടായിരുന്നു. മരിച്ചവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. തീവ്രവാദി ആക്രമണമാണെന്നാണ് പ്രാഥമിക വിവരം. വെടിവെയ്പ്പ് നടത്തിയ അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കൈക്കൂലി: ഓവര്‍സിയര്‍ക്ക് സസ്പെന്‍ഷന്‍

തലസ്ഥാന നഗരിയിലെ മുടവന്‍മുകളില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിന് ...

news

ഗുണ്ടാ പിരിവ് നല്‍കാത്തതിനു ക്രൂര മര്‍ദ്ദനം: യുവാവ് അറസ്റ്റില്‍

ചാലയിലെ ബര്‍ക്കത്ത് ട്രേഡേഴ്സ് ഉടമ സുധീറിനെയാണ് പ്രതി മര്‍ദ്ദിച്ചത്. ഫോര്‍ട്ട് സ്റ്റേഷന്‍ ...

Widgets Magazine