ഈ കുതന്ത്രങ്ങള്‍ ഏശില്ല, ഞങ്ങള്‍ പലതും തരണം ചെയ്തതാണ്: പിണറായി

Pinarayi, Mani, Lavlin, Chennithala, Oommenchandy, George, പിണറായി, മാണി, ലാവ്‌ലിന്‍, ഉമ്മന്‍‌ചാണ്ടി, ജോര്‍ജ്ജ്
കാസര്‍കോട്| Last Modified വ്യാഴം, 14 ജനുവരി 2016 (16:23 IST)
ലാവ്‌ലിന്‍ കേസില്‍ ഉപഹര്‍ജി നല്‍കിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചും പരിഹസിച്ചും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സര്‍ക്കാരിന്‍റെ നടപടി ഒരു കുതന്ത്രമാണെന്നും അത് ഏശില്ലെന്നും പിണറായി പറഞ്ഞു.

ഞങ്ങള്‍ പലതും നേരിട്ടാണ് ഇവിടം വരെയെത്തിയത്. രാഷ്ട്രീയമായി ഞങ്ങള്‍ക്കെതിരെ വരുമ്പോള്‍ ഞങ്ങള്‍ അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടും. രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തപ്പോഴാണ് സര്‍ക്കാര്‍ ഇപ്പോള്‍ കുതന്ത്രങ്ങള്‍ക്ക് ശ്രമിക്കുന്നത്. അധികാരം അതിനായി ഉപയോഗിക്കുകയാണ്. സാധാരണയായി നാട്ടില്‍ ഇത്തരം കുതന്ത്രങ്ങള്‍ ഏശാറില്ല - പിണറായി വ്യക്തമാക്കി.

കെ എം മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് സമ്മര്‍ദ്ദത്തിന്‍റെ ഫലമാണെന്ന് പിണറായി പറഞ്ഞു.

മാണിയെ വിശുദ്ധനാക്കാന്‍ ഉമ്മന്‍‌ചാണ്ടി ആഗ്രഹിക്കുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത് - പിണറായി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :