മമ്മൂട്ടി കളത്തിലിറങ്ങിക്കഴിഞ്ഞു, ഇനി കബഡിക്കാലം !

Mammootty, Thoppil Joppan, Mohanlal, Pinarayi, Lavlin, Puli Murukan, മമ്മൂട്ടി, തോപ്പിൽ ജോപ്പൻ, മോഹൻലാൽ, പിണറായി, ലാവ്‌ലിൻ, പുലിമുരുകൻ
Last Modified ബുധന്‍, 13 ജനുവരി 2016 (10:50 IST)
ജോണി ആൻറണി സംവിധാനം ചെയ്യുന്ന 'തോപ്പിൽ ജോപ്പൻ' എന്ന സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നു. മമ്മൂട്ടി ഈ സിനിമയിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കും. കബഡിപ്രേമക്കാരനായ നായകനായാണ് മമ്മൂട്ടി വരുന്നത്.

ഒരു പക്കാ അച്ചായൻ കഥാപാത്രമാണ് തോപ്പിൽ ജോപ്പൻ. തികഞ്ഞ ഗ്രാമീണ സ്വഭാവമുള്ളയാൾ. കട്ടപ്പനയിൽ നിന്നുള്ള ഒരു അച്ചായൻ കഥാപാത്രത്തിൻറെ ലുക്ക് ആയിരിക്കും ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് ഉണ്ടാവുക.

കട്ടപ്പനയിലെ അച്ചായന് അനുയോജ്യമായ ഭാഷാശൈലിയിലായിരിക്കും മമ്മൂട്ടി തോപ്പിൽ ജോപ്പനിൽ സംസാരിക്കുക. കബഡി തന്നെ ജീവിതമായിക്കാണുന്ന, കട്ടപ്പനയിലെ ഒരു കബഡി ടീമിൻറെ നേതൃസ്ഥാനത്തുള്ളയാളാണ് ജോപ്പൻ. മമ്മൂട്ടി ഉൾപ്പെടുന്ന കബഡി മത്സര രംഗങ്ങളും തകർപ്പൻ ആക്ഷൻ രംഗങ്ങളും ചിത്രത്തിൻറെ ഹൈലൈറ്റായിരിക്കും.

ചിത്രത്തിൽ രണ്ടുനായികമാരുണ്ടാകുമെന്നാണ് അറിയുന്നത്. തുറുപ്പുഗുലാൻ പോലെ, രാജമാണിക്യം പോലെ മമ്മൂട്ടി ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകുന്ന ചിത്രമായിരിക്കും തോപ്പിൽ ജോപ്പൻ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :