ഇനി കളര്‍ബള്‍ബുകള്‍ മിന്നിയാല്‍ വൈദ്യുതി ‘കട്ട്‘

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
അലങ്കാരദീപങ്ങള്‍ക്കു വൈദ്യുതി ഉപയോഗിച്ചാല്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്നു കെഎസ്ഇബി. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഈ നിയമം പ്രാബല്യത്തില്‍ വരുത്തുന്നത്.

എല്ലാ ഹൈടെന്‍ഷന്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപയോക്താക്കളും പ്രധാന ഉപയോഗ സമയത്തു വൈദ്യുതി ഉപയോഗിക്കുന്നത് 75 ശതമാനമായി പരിമിതപ്പെടുത്തണം. നടപടി സ്വീകരിക്കാത്തവരുടെ പേരുകള്‍ പരസ്യപ്പെടുത്തും. തീരുമാനം വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കെഎസ്ഇബി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :