മെര്‍സ്‌ക് സെംബവാംഗ് വല്ലാര്‍പാടത്ത്

കൊച്ചി| WEBDUNIA|
PTI
ദക്ഷിണേന്ത്യന്‍ തുറമുഖത്ത് എത്തുന്ന ഏറ്റവും വലിയ കപ്പല്‍ എന്ന ബഹുമതിയുമായി മെര്‍സ്‌ക് സെംബവാംഗ് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ എത്തി. 319 മീറ്റര്‍ നീളമുള്ള കപ്പലിന് 6478 ടിഇയു കണ്ടെയ്നര്‍ ശേഷിയാണുള്ളത്.

ഏഷ്യാ-യൂറോപ്പ് ഈസ്റ്റ് ബൗണ്ട് റൂട്ടിലെ കശുവണ്ടി സീസണ്‍ തിരക്ക് കണക്കിലെടുത്ത് ഇന്ത്യയിലെ കമ്പനിയുടെ ഇടപാടുകാര്‍ക്കായി പ്രത്യേകമായി ഏര്‍പ്പെടുത്തിയതാണ് സെംബവാംഗിന്റെ ഈ സന്ദര്‍ശനം. വല്ലാര്‍ പാടത്തു നിന്ന് കപ്പല്‍ നേരെ ചൈനയിലേക്കാവും ഈ സിംഗപ്പൂര്‍ കപ്പല്‍ പോകുന്നത്.

മെര്‍സ്‌ക് ലൈനിന്റെ ഏറ്റവും വലിയ കപ്പലാണ് സെംബവാംഗ്. മെര്‍സ്‌ക് സെംബാവാംഗിനെ കൊച്ചിയിലെത്തിക്കാനുള്ള മെര്‍സ്‌ക് ലൈനിന്റെ തീരുമാനം ആഗോള ഷിപ്പിങ് രംഗത്തിന് കൊച്ചി ടെര്‍മിനലിന്റെ സാധ്യതകളിലുള്ള വിശ്വാസമാണ് തെളിയിക്കുന്നതെന്ന് ഡി പി വേള്‍ഡ് കൊച്ചിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ കെ കൃഷ്ണദാസ് പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ഏതെങ്കിലും തുറമുഖത്തടുക്കുന്ന ഏറ്റവും വലിയ കപ്പെലെന്ന ബഹുമതി ചെന്നൈ തുറമുഖത്ത് അടുത്ത മെര്‍സ്‌ക് മെര്‍സ്‌ക് കലമറ്റ എന്ന കപ്പലിനായിരുന്നു. 303.83 മീറ്റര്‍ നീളവും 6,416 ടിഇയു ശേഷിയുമാണ് കലമറ്റയ്ക്ക് ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :