സൊമാലിയന്‍ കടല്‍ക്കൊള്ള ശ്രമം ഇന്ത്യ പരാജയപ്പെടുത്തി

മുംബൈ| WEBDUNIA|
അറബിക്കടലില്‍ വിദേശ ചരക്കുകപ്പല്‍ ആക്രമിക്കാനുള്ള സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ നീക്കം ഇന്ത്യ പരാജയപ്പെടുത്തി. ചൈനീസ്‌ ജീവനക്കാരുമായി പോകുകയായിരുന്ന ചരക്കുകപ്പല്‍ ആണ്‌ ഇന്ത്യന്‍ നാവികസേനയുടെയും തീരദേശസേനയുടെയും സമോയോചിതമായ ഇടപെടല്‍ മൂലം കടല്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ നിന്നു രക്ഷപെട്ടത്‌.

ഇന്ത്യന്‍ തീരത്തു നിന്ന് 900 കിലോമീറ്റര്‍ അകലെയാണു സംഭവം. എം വി ഫുള്‍സിറ്റിയാണു തട്ടിയെടുക്കാന്‍ ശ്രമിച്ചത്. കപ്പലില്‍ നിന്ന് അപായ സൂചന ലഭിച്ചു 30 മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം സ്ഥലത്തെത്തി. കപ്പലില്‍ 24 ജീവനക്കാരുണ്ടായിരുന്നു. ആളപായമില്ല. കടല്‍ക്കൊള്ളക്കാര്‍ രക്ഷപെട്ടതായി നാവികസേന അറിയിച്ചു.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നൂറിലധികം കടല്‍ക്കൊള്ളക്കാരെയാണു ഇന്ത്യന്‍ നാവികസേനയും തീര സംരക്ഷണ സേനയും പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :