ആറ്റുകാല്‍ ദേവിയ്ക്ക് കാപ്പുകെട്ട്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പ്രസിദ്ധമായ ആറ്റുകാല്‍ മഹോത്സവത്തിന്‍റെ തുടക്കമായ കാപ്പുകെട്ട് ചടങ്ങ് ശനിയാഴ്ച രാവിലെ നടന്നു. ഇന്നു രാവിലെ 7.45 നാണ്‌ ദേവിക്ക് കാപ്പ് കെട്ടി കുടിയിരുത്തിയത്. പതിനാറാം തീയതി ഞായറാഴ്ചയാണ്‌ പൊങ്കാല മഹോത്സവം.

പ്രത്യേകം തയ്യാറാക്കിയ ഓലപ്പന്തലില്‍ തോറ്റം പാട്ടുപാടി കൊടുങ്ങല്ലൂരമ്മയെ ക്ഷണിക്കുന്നതോടെ ശ്രീകോവിലിനകത്ത് ദേവിയുടെ ഉടവാളില്‍ മേല്‍ശാന്തി കാപ്പു കെട്ടി കുടിയിരുത്തി. ഇന്നു വൈകിട്ട് പെരുമന കുട്ടന്‍മ്ആരാരും സംഘവും നയിക്കുന്ന പാണ്ടിമേളവും 11 ഗജവീരന്മാരെ അണിനിരത്തി ഗജമേളയും കുടമാറ്റവും നടക്കും.

ദേവീ ദര്‍ശനത്തിനു വെള്ളിയാഴ്ച മുതല്‍ തന്നെ വന്‍ തിരക്കാണ്‌ അനുഭവപ്പെടുന്നത്. ക്ഷേത്ര ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ ആയിരത്തോളം പൊലീസുകാരെ സുരക്ഷയ്ക്കായി നിയമിച്ചു കഴിഞ്ഞു.

രണ്ടു വേദികളിലായി വിവിധ കലാപരിപാടികളും ആരംഭിച്ചു കഴിഞ്ഞു. ഉത്സവത്തോട് അനുബന്ധിച്ച് ദര്‍ശന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ദര്‍ശന സമയം രാവിലെ നാലര മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും വൈകിട്ട് 5 മണി മുതല്‍ രാത്രി വരെയും ദര്‍ശനം നടത്താം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :