ആറന്‍മുളയില്‍ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍; എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ആറന്‍മുള നിയമസഭ മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വാണിജ്യ നികുതി ഓഫീസറുടെ കാര്യാലയത്തിലാണ് പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തിയത്.

ആറന്‍മുള, എല്‍ഡിഎഫ്, എംടി രമേശ് Aranmula, LDF, MT Ramesh
ആറന്‍മുള| rahul balan| Last Modified ബുധന്‍, 18 മെയ് 2016 (16:29 IST)
ആറന്‍മുള നിയമസഭ മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വാണിജ്യ നികുതി ഓഫീസറുടെ കാര്യാലയത്തിലാണ് പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ഥലത്ത് ഇപ്പോള്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ത്രികോണ മത്സരം നടക്കുന്ന ആറന്‍മുള മണ്ഡലത്തില്‍ എല്‍ ഡി എഫ്​ സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജും യു ഡി എഫ് സ്ഥാനാര്‍ത്ഥി ശിവദാസന്‍ നായരും ബി ജെ പി സ്ഥാനാര്‍ത്ഥി എം ടി രമേശുമാണ് മത്സരരംഗത്തുള്ളത്​.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :