താമര കുളത്തില്‍ തന്നെ വാടും; എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും വിഎസ്

താമര കുളത്തില്‍ തന്നെ വാടും; എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും വിഎസ്

ആലപ്പുഴ| JOYS JOY| Last Modified തിങ്കള്‍, 16 മെയ് 2016 (17:01 IST)
സംസ്ഥാനത്ത് ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. പുന്നപ്ര പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബൂത്തില്‍ വോട്ട് ചെയ്തതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് അധികാരത്തിലെത്തും. കുളത്തില്‍ തന്നെ വാടുമെന്നും വി എസ് പറഞ്ഞു‍.
മത്സരിക്കുന്ന മണ്ഡലമായ മലമ്പുഴയില്‍ നല്ല വിജയം ഉണ്ടാവുമെന്നും വി എസ് പറഞ്ഞു. വോട്ട് ചെയ്യാനെത്തിയ വി എസിനൊപ്പം ഭാര്യയും മകനും ഉണ്ടായിരുന്നു.

മലമ്പുഴയില്‍ നിന്ന് തിരിച്ച അദ്ദേഹം ആലുവ ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചതിനു ശേഷമായിരുന്നു പുന്നപ്രയില്‍ എത്തിയത്. വോട്ടു ചെയ്യാനെത്തിയ വി എസിനെ കാത്ത് വന്‍ മാധ്യമപ്പട പോളിംഗ് സ്റ്റേഷനു പുറത്ത് കാത്തു നിന്നെങ്കിലും‍, ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പറഞ്ഞ് അദ്ദേഹം മടങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :