മങ്കട മണ്ഡലത്തില്‍ കൈ എത്തും ദൂരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ ടികെ റഷീദലി; മാറാത്ത കൈയ്യൊപ്പ് ചാര്‍ത്താന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടിഎ അഹമ്മദ് കബീര്‍

'കാണാമറയത്തല്ല കൈ എത്തും ദൂരത്ത്' എന്ന തലക്കെട്ടോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ ടികെ റഷീദലിയും, 'മാറുന്ന മങ്കടയ്ക്ക് മാറാത്ത കൈയ്യൊപ്പ്' എന്ന തലക്കെട്ടോടെ യുഡിഎഫ് സ്ഥാനാര്‍ഥി ടിഎ അഹമ്മദ് കബീറും പ്രചാരണ

മലപ്പുറം, മങ്കട, ടികെ റഷീദലി, ടിഎ അഹമ്മദ് കബീര്‍ malappuram, mankada, TK rasheed ali, TA ahammed kabeer
മലപ്പുറം| സജിത്ത്| Last Updated: ബുധന്‍, 11 മെയ് 2016 (11:23 IST)
മണ്ഡലത്തില്‍ ഇത്തവണ കനത്ത പോരാട്ടമാണ് നടക്കുന്നത്. 'കാണാമറയത്തല്ല കൈ എത്തും ദൂരത്ത്' എന്ന തലക്കെട്ടോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ ടികെ റഷീദലിയും, 'മാറുന്ന മങ്കടയ്ക്ക് മാറാത്ത കൈയ്യൊപ്പ്' എന്ന തലക്കെട്ടോടെ യുഡിഎഫ് സ്ഥാനാര്‍ഥി ടിഎ അഹമ്മദ് കബീറും പ്രചാരണ രംഗത്ത് സജീവമാണ്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 23593 വോട്ടിനാണ് ടി എ അഹമ്മദ് കബീര്‍ വിജയിച്ചത്.

എന്നാല്‍ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ഉജ്ജ്വല വിജയം കൈവരിച്ച അഡ്വ ടികെ റഷീദലിയെ അപ്രതീക്ഷിതമായാണ് മങ്കടയില്‍ അങ്കത്തിന് നിയോഗിച്ചത്. അങ്ങാടിപ്പുറം, പുഴക്കാട്ടിരി, മൂര്‍ക്കനാട്, മങ്കട എന്നീ പഞ്ചായത്തുകളില്‍ ഇടതുപക്ഷം ശക്തമായി തിരിച്ച് വരികയും ബാക്കിയുള്ള പഞ്ചായത്തുകളില്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തില്‍ രണ്ടാമതെത്തുകയും ചെയ്തു . ഇത് ഇടതിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അഹമ്മദ് കബീര്‍ മണ്ഡലത്തിലെ സ്ഥിരം സാന്നിദ്ധ്യമല്ലാത്തതും ഇടതുമുന്നണിയുടെ പ്രധാന പ്രചാരണായുധങ്ങളില്‍ ഒന്നായിരിയ്ക്കും. ലീഗിലെ ചില ഗ്രൂപ്പ് വഴക്കുകളിലും ഇടതുപക്ഷം പ്രതിക്ഷ വയ്ക്കുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലവും മങ്കടയില്‍ നിന്നാണ് ജനവിധി തേടുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയും പ്രചരണം രംഗത്ത് സജീവമാണ്. യുവമോര്‍ച്ച നേതാവ് ബി രതീശാണ് ബിജെപി സ്ഥാനാര്‍ഥി. അഡ്വക്കറ്റ് എ.എ റഹീമാണ് എസ് ഡി പി ഐ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. മങ്കട മണ്ഡലം എന്നും തങ്ങള്‍ക്കൊപ്പമാണെന്നാണ് യു ഡി എഫ് പറയുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :