വാച്ചും ആഭരണവും മോഷ്ടിച്ചെന്ന മറഡോണയുടെ പരാതിയില്‍ മുന്‍ കാമുകിക്കെതിരെ വാറന്റ്

ദുബായ്:| Last Updated: തിങ്കള്‍, 14 ജൂലൈ 2014 (13:52 IST)
തന്റെ ആഭരണങ്ങളും വാച്ചുകളും മോഷ്ടിച്ചെന്ന
ഡീഗോ മറഡോണയുടെ പരാതിയില്‍ മറഡോണയുടെ മുന്‍ കാമുകിക്കെതിരെ
അറസ്റ്റ് വാറന്റ്.മുന്‍ കാമുകിയായിരുന്ന
റോഷിയോ ജെറാള്‍ഡൈനെതിരെയാണ് മറഡോണ പരാതിനല്‍കിയിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് 10-ന് റോഷിയോ തന്റെ ലക്ഷക്കണക്കിന് ദിര്‍ഹം വില വരുന്ന ആഭരണങ്ങളുമായി കടന്നുകളഞ്ഞെന്ന് മറഡോണ പരാതിയില്‍ ആരോപിക്കുന്നു.

ജൂലായ് ഒമ്പതിന് റോഷിയൊയ്ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യുവതിയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നാണ് കരുതുന്നത്. മാറഡോണയുമായി
വിവാഹ നിശ്ചയം വരെ
കഴിഞ്ഞിരുന്ന 24-കാരി റോഷിയോ ജെറാള്‍ഡുമായി മറഡോണ പിണങ്ങുകയും വീട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ജെറാള്‍ഡൈന്‍ അര്‍ജെന്റീനയിലാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :