ഉപദ്രവിക്കപ്പെട്ട നടിയെ അപമാനിച്ചു; ഒടുവില്‍ പിസി ജോര്‍ജ് കുടുങ്ങി - കേസെടുക്കാന്‍ കോടതി ഉത്തരവ്

കൊച്ചി, വ്യാഴം, 12 ഒക്‌ടോബര്‍ 2017 (19:58 IST)

pc george , kochi , Amma , Actress attack , Dileep , kavya madhavan , പൂഞ്ഞാർ എംഎൽഎ , പിസി ജോര്‍ജ് , യുവനടി , പള്‍സര്‍ സുനി , അപ്പുണ്ണി

കൊച്ചിയില്‍ ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ പിസി ജോർജിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കോഴിക്കോട് കുന്നമംഗലം മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.  

ചാനൽ ചർച്ചയ്ക്കിടെ ജോര്‍ജ് നടിയുടെ പേര് പറയുകയും അവരെ ആക്ഷേപിച്ചു സംസാരിക്കുകയും ചെയ്‌തുവെന്നു കാട്ടി പൊതുപ്രവർത്തകൻ ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് കേസ് എടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

ഇത്തരം കേസുകളില്‍ ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിച്ച എംഎല്‍എ അവരെ ആക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

നേരെത്ത ഇതേ പരാതിയുമായി ഗിരീഷ് ബാബു പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഈശ്വരന്മാരെ കാത്തോളണമേ; ജാമ്യത്തിലിറങ്ങിയ ദിലീപ് തിരക്കിലാണ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജയിൽ വാസത്തിന് ശേഷം ...

news

‘പാവാടയിട്ട സ്ത്രീകളെ കാണണമെങ്കില്‍ സ്ത്രീകളുടെ ഹോക്കി കാണാന്‍ പോകുന്നതായിരിക്കും നല്ലത്’: രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍എസ്എസ്

ആര്‍എസ്എസ് ശാഖകളില്‍ ഷോര്‍ട്ട്‌സ് ധരിച്ച് ഏതെങ്കിലും സ്ത്രീകള്‍ പങ്കെടുക്കുന്നത് ...

news

ടിപി കേസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ല, സംശയമുള്ളവര്‍ക്ക് കോടതിയില്‍ പോകാം - ബല്‍‌റാമിനെതിരെ തിരുവഞ്ചൂര്‍

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തന്‍റെ അറിവില്‍ ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്ന് ...

Widgets Magazine